കുളികഴിഞ്ഞ് ഉടനെയുള്ള ഭക്ഷണം കഴിപ്പ് അത്ര നല്ലതല്ലന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. കുളിച്ച് കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോൾ അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കുളി കഴിയുമ്പോൾ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാൻ തുടങ്ങുന്നതിനാൽ ഈ സമയം ഭക്ഷണം കഴിക്കുമ്പോൾ ദഹനം ശരിയായി നടക്കില്ല. അത് മാത്രമല്ല ഈ പതിവ് തുടരുമ്പോൾ ശരീരത്തിന് പല ബൂദ്ധിമുട്ടുകളും അനുഭവപ്പെടാൻ തുടങ്ങും. ഇതോടൊപ്പം ശരീരഭാരം വർദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്നും അത് പിന്നീട് പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയിൽ 2-3 മണിക്കൂർ ഇടവേള വേണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രയം..



















