എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം? മാനസിക സമ്മർദമോ മറ്റ് ശാരീരിക വേദനകളോ സഹിക്കാവുന്നതിലും അധികമാകുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്ന അവസ്ഥയാണ് ‘ബ്രോക്കൺ ഹാർട്ട് സിൻഡ്രോം, ഹൃദയത്തിന്റെ പ്രധാന പമ്പിങ് ചേംബറായ ഇടതു വെൻട്രിക്കിൾ ദുർബലപ്പെടുന്നതാണ് ഈ അവസ്ഥ ഉണ്ടാകുന്നതിനുള്ള കാരണമായി ആരോഗ്യവിദഗ്തർ. പറയുന്നത്. ഹൃദയാഘാതത്തിൻറെ സമാനമായ ലക്ഷണങ്ങളാണ് ഈ അവസ്ഥക്കും ഉണ്ടാകുന്നത്. സ്ട്രെസ് ഹോർമോണുകളുടെ പെട്ടന്നുള്ള വർധനവാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോമിന് കാരണമാകുമെന്നും ആരോഗ്യവിദഗ്തർ. സൂചിപ്പിക്കുന്നു. ഇത് ഹൃദയപേശികളെ താൽക്കാലികമായി സ്തംഭിപ്പിക്കുകയും കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. നാഷണൽ ഹാർട്ട്, ലങ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം കൂടുതലും സ്ത്രീകളിലാണ് കാണപ്പെടുന്നതെന്നാണ്. അതും ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതൽ കണ്ടുവരുന്നത്. അതിനാൽ ഹോർമോണിൻറെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ ഇതിന് കാരണമായേക്കാം എന്നും പഠനം വ്യക്തമാക്കുന്നു. ഈ അവസ്ഥയുടെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. പെട്ടെന്നുള്ള നെഞ്ചുവേദന, ശ്വാസതടസ്സം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷങ്ങൾ. ഹൃദയാഘാതം പോലെ ഈ അവസ്ഥ അനുഭവപ്പെടാം. അതിനാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.



















