പക്ഷിപ്പനി വൈറസ് മനുഷ്യരിലേയ്ക്കും വ്യാപിച്ചാല്‍ കോവിഡിനെക്കാള്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. നിലവില്‍ പക്ഷികളെ വ്യാപകമായി ബാധിക്കുന്ന വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഇവ മനുഷ്യരിലേക്കും പ്ര?വേശിക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ അനന്തരഫലം അതിരൂക്ഷമായിരിക്കുമെന്നും ഫ്രാന്‍സിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്റ്റര്‍ റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍സ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. വന്‍തോതില്‍ രോഗകാരിയായ പക്ഷിപ്പനി എന്നിറയപ്പെടുന്ന ഏവിയന്‍ ഇന്‍ഫ്‌ലവെന്‍സ കാരണം കോടിക്കണക്കിന് പക്ഷികളെയാണ് ലോകമെമ്പാടും കൊന്നൊടുക്കയിട്ടുള്ളതെന്നും, ഇത് ഭക്ഷ്യമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ആരോഗ്യവിദഗ്തര്‍ വ്യക്തമമാക്കി. അതേസമയം ഈ വൈറസ് മനുഷ്യരില്‍ ബാധിക്കാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാല്‍ സസ്തനികളിലേക്കോ മനുഷ്യരിലേക്കോ പ്രവശേിച്ചുകഴിഞ്ഞാല്‍ ഇവയുടെ വ്യാപനം വളരെ വേഗമായിരിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എച്ച്1, എച്ച്3 എന്നീ വൈറസുകള്‍ക്തെിരെ മനുഷ്യന് ആന്റിബോഡി നിലവിലുണ്ട്. എന്നാല്‍ പക്ഷിപ്പനി പരത്തുന്ന എച്ച്5 വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ഇവയാണ് സ്‌സ്തനികളില്‍ പ്രവേശിക്കുക. ഇവയുടെ വ്യാപനം മാരകമായിരിക്കുകയും ചെയ്യും. അത്‌കോവിഡ്കാലത്ത് നാം അനുഭവിച്ചതിനെക്കാള്‍ രൂക്ഷമായിരിക്കുമെന്നും ആരോഗ്യവിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നു.



















