റിസ്റ്റ് ബാന്‍ഡുകള്‍ ബാക്ടീരിയകളുടെ വിളനിലമാണെന്ന് പഠനം

റിസ്റ്റ് ബാന്‍ഡുകള്‍ ഇ.കോളി, സ്റ്റഫലോകോക്കസ് ഉള്‍പ്പെടെയുള്ള ബാക്ടീരിയകളുടെ വിളനിലമാണെന്ന് പഠനം. ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലെ ചാള്‍സ് ഇ ഷ്മിഡിറ്റ് കോളജ് ഓഫ് സയന്‍സിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പലതരം റിസ്റ്റ് ബാന്‍ഡുകള്‍ ധരിക്കുന്ന വ്യക്തികളുടെ കൈയില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. സാധാരണയായി മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളില്‍ കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയ ഭക്ഷ്യവിഷബാധയും മൂത്രനാളിയിലെ അണുബാധയും ഉണ്ടാക്കുന്നവയാണ്. ചികിത്സിക്കാതെ വിട്ടാല്‍ ചര്‍മ അര്‍ബുദത്തിലേക്കും ന്യുമോണിയയിലേക്കും വരെ നയിക്കാവുന്ന ബാക്ടീരിയയാണ് സ്റ്റഫലോകോക്കസ്. റിസ്റ്റ് ബാന്‍ഡുകള്‍ ചര്‍മവുമായി നേരിട്ട് തൊട്ടിരിക്കുന്നതും ഇവിടെ ഈര്‍പ്പവും ചൂടും ഉണ്ടായിരിക്കുന്നതും ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കുള്ള സാധ്യത ഒരുക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

LEAVE A REPLY