വിരലുകളിലെ ഞൊട്ട പൊട്ടിക്കുന്ന ശീലം അപകടമോ

നമ്മളിൽ പലർക്കും സമർദം, വിരസത, ശീലങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിരലുകളിൽ ഞൊട്ട പൊട്ടിക്കുന്ന ശീലമുണ്ട്. എന്നാൽ ഈ ശീലം വിരലുകളുടെ ആരോഗ്യത്തിന് നല്ലതാണോ, ചീത്തയാണോ എന്നുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ ആരോഗ്യവിദഗ്തർ പറയുന്നത് അനുസരിച്ച്, നിങ്ങളുടെ വിരലുകളിലെ ഞൊട്ട പൊട്ടുന്നത് കൈകളെ ദുർബലമാക്കുന്നില്ല എന്നാണ്. പകരം അടഞ്ഞ സന്ധികളിൽ നിന്ന് നെഗറ്റീവ് മർദ്ദം പുറത്തുവിടുകയാണ് ഇതുവഴി ചെയ്യുന്നത്. വിരലുകൾ വലിക്കുമ്പോഴോ വളക്കുമ്പോഴോ നെഗറ്റീവ് മർദം സൃഷ്ടിക്കപ്പെടുകയും ചെറിയ വാതക കുമിളകൾ രൂപപ്പെടുകയും ചെയ്യും. ഇത്തരം കുമിളകൾ പൊട്ടുമ്പോൾ അവ ടക്ക് എന്ന ശബ്ദം പുറപ്പെടുവിക്കും. അതുകൊണ്ട് ആ ശബ്ദം ബലഹീനതയുടെയോ പരിക്കിന്റെയോ ലക്ഷണമല്ലെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. എന്നാൽ വിരൽ ഞൊട്ട പൊട്ടിക്കുമ്പോൾ ആർക്കെങ്കിലും കഠിനമായ വേദന അനുഭവപ്പെടുകയാണെങ്കിൽ അത് വീക്കം അല്ലെങ്കിൽ ആയാസം പോലുള്ള പ്രശ്നത്തെ സൂചിപ്പിക്കുന്നതാണ്.
ഇടക്കിടെ ഉണ്ടാകുന്ന ഞൊട്ട പൊട്ടലുകൾ സുരക്ഷിതമാണെങ്കിലും പൊട്ടലുകളിൽ വേദനയോ വീക്കമോ ഉണ്ടാകാൻ പാടില്ലെന്ന് ആരോഗ്യവിദഗ്തർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെട്ടെന്ന് വീക്കം, വൈകല്യം അല്ലെങ്കിൽ നിരന്തരമായ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ അവ മറ്റ് ചില കാരണങ്ങൾ കൊണ്ടാണ്. ലിഗ്മെന്റിലെ പരിക്ക്, ചെറിയ രീതിയിലുള്ള സ്ഥാനംതെറ്റൽ, സന്ധി വീക്കം, ടിഷ്യൂകളിലെ ബലഹീനത തുടങ്ങിയവ ചില കാരണങ്ങളാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി വൈദ്യപരിശോധന ഉറപ്പാക്കണമെന്നാണ് ആരോഗ്യവിദഗ്ർ നിർദ്ദേശിക്കുന്നത്.