സ്ത്രീകളിലെ പോഷകാഹാരക്കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍

സ്ത്രീകളിൽ പോഷകാഹാരക്കുറവ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ആർത്തവം, ഗർഭാവസ്ഥ, മുലയൂട്ടൽ, ആ‍ർത്തവ വിരാമം തുടങ്ങി പല തരത്തിലുള്ള ശാരീരിക മാറ്റങ്ങളിലൂടെ ആണ് സ്ത്രീകൾ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് പോഷകാഹാരം വളരെ പ്രധാനമാണ്. സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ്, മത്തങ്ങ വിത്തുകൾ. സിങ്ക്, മഗ്നീഷ്യം എന്നിവ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും സുഗമമായ പിഎംഎസ്, നല്ല മാനസികാവസ്ഥ, മലബന്ധ പ്രശ്നം , നല്ല ഉറക്കം എന്നിവയ്ക്കെല്ലാം സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ർ പറയുന്നത്. മത്തങ്ങ വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. മറ്റൊന്നാണ് ഫ്ളാക്സ് സീഡ്‌. ഫ്ളാക്സ് സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം, തിളക്കമുള്ള ചർമ്മം എന്നിവയ്ക്ക് സഹായിക്കുന്നു. ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ലിഗ്നാനുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ മുഖക്കുരു, ക്രമരഹിതമായ ആർത്തവം അല്ലെങ്കിൽ പിസിഒഎസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉള്ള സ്ത്രീകൾക്ക് വളരെ സഹായകരമാണെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. കൂടാതെ ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമായ ഈന്തപ്പഴം ക്ഷീണം അകറ്റുന്നതിന് സഹായിക്കുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത് . പെട്ടെന്ന് പഞ്ചസാരയുടെ അളവ് കുറയാതെ സ്ഥിരമായ ഊർജ്ജം നിലനിർത്താൻ ഈന്തപ്പഴം സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ ഈത്തപ്പഴം കഴിക്കുന്നത് മികച്ച ദഹനം, മെച്ചപ്പെട്ട ഹീമോഗ്ലോബിൻ എന്നിവയ്ക്കെല്ലാം സഹായിക്കുമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. എന്നിരുന്നാലും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർ അതിന് മുൻപ് തന്നെ ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.