കശുവണ്ടി പോഷകങ്ങളുടെ കലവറയാണ്. അവ ശരിയായ രീതിയിൽ കുതിർത്ത് കഴിച്ചാൽ ഒന്നിലധികം ഗുണങ്ങൾ നൽകുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. എന്നാൽ, ഇവയിൽ കാലറി കൂടുതലായതിനാൽ മിതമായ അളവിൽ കഴിക്കാൻ ഓർമ്മിക്കുക. ദിവസവും ഒരു ചെറിയ കശുവണ്ടി കഴിക്കുന്നവരിൽ മോശം കൊളസ്ട്രോളിൽ നേരിയ കുറവ് കാണപ്പെട്ടതായി ആരോഗ്യവിദദ്ധർ പറയുന്നു. കശുവണ്ടിയിലെ കൊഴുപ്പ് സ്റ്റിയറിക് ആസിഡിൽ നിന്നാണ് ലഭിക്കുന്നത്, ഇത് രക്തത്തിലെ കൊളസ്ട്രോളിനെ വളരെ കുറച്ച് മാത്രമേ ബാധിക്കുന്നുള്ളൂ. കൂടാതെ, ഉയർന്ന മഗ്നീഷ്യം ഹൃദയത്തിലേക്കുള്ള ശരിയായ രക്തചംക്രമണത്തെ സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റ് കുറവായതിനാൽ, കശുവണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കുന്നതിനും ഗുണം ചെയ്യുന്ന ഉയർന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് വളരെയധികം സഹായകരമായിരിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്ദ്ധർ. എന്നാൽ, ഇവയിൽ കാലറി കൂടുതലായതിനാൽ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക.



















