ടോയ്‌ലറ്റിൽ കൂടുതൽ നേരം ഇരിക്കുന്നത് തലച്ചോറിന് ദോഷമോ?

കൂടുതൽ നേരം ടോയ്‌ലറ്റിൽ ഇരിക്കുന്ന ശീലമുണ്ടോ? ഈ ശീലം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. കൂടുതൽ നേരം ഇരിക്കുകയും ആയാസപ്പെടുകയും ചെയ്യുന്നത് കാലുകളിൽ രക്തം കെട്ടി നിൽക്കാനും രക്തസമ്മർദം കുറയാനും കാരണമാകും. ഇത് നിങ്ങളുടെ തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം കിട്ടാത്ത അവസ്ഥ ഉണ്ടാക്കും. ഇത് ഒരാളെ ബോധരഹിതനാക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല മോണയുടെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല്ലുകളിൽ കാവിറ്റിയും മോണ രോഗവുമുള്ളവരിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ആരോഗ്യവിദദ്ധർ പറയുന്നത്. മോശം ഓറൽ ഹെൽത്ത്, ഡിമെൻഷ്യ, വൈജ്ഞാനിക തകർച്ച എന്നിവയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ പല്ലുകൾ ശരിയായ രീതിയിൽ വൃത്തിയാക്കാനും മോണ സംബന്ധമായ രോഗാവസ്ഥകൾ നിസാരമായി കാണരുതെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.