ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് പോഷകാഹാരം. അവയിൽ പ്രധാനിയാണ് മത്തങ്ങ വിത്തുകൾ. മത്തങ്ങ വിത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ മൂത്ര സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പ്രത്യുൽപാദന പ്രശ്നം നേരിടുന്ന പുരുഷന്മാരുടെ ഭക്ഷണത്തിൽ സിങ്കിന്റെ കുറവ് ഉണ്ടാകാം. മത്തങ്ങ വിത്തുകളിൽ സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കും. മത്തങ്ങ വിത്തുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പ്, ആന്റിഓക്സിഡന്റുകൾ, ഫൈബർ,എന്നിവയുടെ മികച്ച കലവറയാണ് മത്തങ്ങ വിത്തുകൾ. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിൻ സി മത്തങ്ങ വിത്തുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.മികച്ച ഉറക്കം ലഭിക്കാൻ ഇവ സഹായിക്കുന്നു.ഉറങ്ങാൻ പോകുന്നതിനു മുമ്പ് മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ അളവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്.



















