ടെൻഷൻ അടിച്ചാൽ വാഷ്റൂമിൽ പോകാൻ തോന്നുന്നതിന്റെ കാരണം

ചിലർക്ക് ടെൻഷൻ അടിച്ചാൽ അപ്പോൾ വാഷ്റൂമിൽ പോകണം. ടാപ്പ് തുറക്കുന്ന ശബ്ദം കേട്ടാൽ മൂത്രമൊഴിക്കാൻ തോന്നുക. ഇത്തരം തോന്നലുകൾക്ക് പിന്നിൽ നമ്മുടെ തലച്ചോറും ടോയ്ലറ്റ് ശീലങ്ങളും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെ സൂചിപ്പിക്കുന്നവെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. വെറും ശാരീരിക പ്രക്രിയ എന്നതിനെക്കാൾ മലമൂത്ര വിസർജനം സങ്കീർണ്ണമായ നാഡീവ്യൂഹ സ്വഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്റർനാഷണൽ ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. തലച്ചോർ ഉയർന്ന് പ്രവർത്തിക്കുന്നതിനെ തു‌ടർന്ന് മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികൾ ബോധപൂർവം മൂത്രമൊഴിക്കൽ നിയന്ത്രിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് മൂത്രമൊഴിക്കലിനെ ശാരീരികമായ ഒരു പ്രവൃത്തിയെന്ന പോലെ തന്നെ വൈകാരികമായ ഒരു പ്രവൃത്തിയാക്കിയും മാറ്റുന്നു. ടെൻഷൻ അടിക്കുമ്പോൾ വാഷ് റൂമിലേക്ക് ഓടുന്നതിന് പിന്നിലെ കാരണവും ഇതേ പ്രതിഭാസം മൂലമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.