അറിയാം ബദാം പാലിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

ബദാം പാലിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ. പശുവിൻ പാലു വേണ്ടത്തവർക്കും ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്കും മികച്ചതാണ് ബദാം പാലെന്ന ആരോഗ്യവിദഗ്തർ . ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. വെള്ളത്തിൽ കുതിർത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം പാൽ ഉണ്ടാക്കുന്നത്. ബദാം പാൽ ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ബദാം പാലിൽ അടങ്ങിയ വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബദാം സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ബദാം പാലിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും. പശുവിൻ പാലിനെ അപേക്ഷിച്ച് ബദാം പാലിൽ സാധാരണയായി കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. അതുകൊണ്ട് തന്നെ ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതായി ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.