മലയാള സിനിമയുടെ മച്ചാന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി

യുവനടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

റെഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ശ്രീനാഥ് ഭാസി ടെലിവിഷന്‍ അവതാരകനായും തിളങ്ങി. പിന്നീട് 2012ല്‍ ബ്ലെസിയുടെ പ്രണയം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.

 

sreenadh1 sreenadh2 sreenadh3 sreenadh4

ഉസ്താദ് ഹോട്ടല്‍, ഡാ തടിയ, ഹണി ബീ, ജേക്കബിന്‌റെ സ്വര്‍ഗരാജ്യം, അനുരാഗ കരിക്കിന്‍വെള്ളം എന്നിവയാണ് ശ്രീനാഥിന്‌റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഹണി ബീ രണ്ടാം ഭാഗമാണ് താരത്തിന്‌റെ പുതിയ ചിത്രം.

sreenadh5 sreenadh7 sreenadh8 sreenadh9 sreenadh10

 

LEAVE A REPLY