ദാനം കിട്ടിയ ഹൃദയങ്ങളുമായി അജിനും ആവണിയും ജീവിതത്തിലേയ്ക്ക്

ദാനം കിട്ടിയ ഹൃദയങ്ങളുമായി അജിനും ആവണിയും ജീവിതത്തിലേയ്ക്ക്. ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയരായ അജിൻ ഏലിയാസും ആവണി കൃഷ്ണയും ആശുപത്രി വിട്ടു. കൊട്ടാരക്കര സ്വദേശി ഐസക് ജോർജിന്റെ ഹൃദയമാണ് അജിനിൽ മാറ്റിവച്ചത്. അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയമാണ് ആവണിക്ക് ലഭിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച ഇരുവരുടെയും അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറായതോടെയാണ് അജിനും ആവണിക്കും തങ്ങളുടെ ജീവിതം തിരികെ ലഭിക്കാൻ ഇടയാക്കിയത്.