ഖത്തർ: ഇന്ത്യയിലെ കോവിഷീൽഡ് വാക്‌സിന് അംഗീകാരം, ക്വാറന്റൈൻ ആവശ്യമില്ല

ഖത്തറിന് പുറത്ത് നിന്ന് സ്വീകരിക്കാവുന്ന അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ കോവിഷീൽഡിനെയും ഉൾപ്പെടുത്തി. കോവിഷീൽഡ്‌ വാക്സിൻ ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചുകൊണ്ടുള്ള വിവരം ഖത്തര്‍ എയര്‍വേയ്സിന്‍റെ ക്വാറന്‍റൈന്‍ സൈറ്റായ ഡിസ്കവര്‍ ഖത്തറിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 25 മുതല്‍ ഉത്തരവ് പ്രാബല്യത്തിൽ വരും.

കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ച് രണ്ടാഴ്ച പൂർത്തിയായതിന് ശേഷമുള്ള യാത്രകൾക്ക് ക്വാറന്റൈനിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ആളിന് ഖത്തറിലേക്ക് വരുമ്പോള്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. വാക്സിന്‍ സ്വീകരിച്ചതിന്‍റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ അംഗീകൃത മറ്റ് വാക്സിനുകള്‍.

LEAVE A REPLY