ഈ ശീലം നല്ല ഉറക്കത്തിന്റെ താളം തെറ്റിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ആദ്യത്തെ അലാറം കേട്ട് അത് ഓഫ് ആക്കി വീണ്ടും ഉറങ്ങുമ്പോൾ അടുത്ത സ്ലീപ് സൈക്കിളിലേക്കാണ് നിങ്ങൾ കടക്കുന്നത്. എന്നാൽ കുറഞ്ഞ സമയം മാത്രമായിരിക്കും അതിന് ലഭിക്കുക. ചിലപ്പോൾ ആഴമേറിയതും എന്നാൽ ചിലപ്പോൾ ദൈർഘ്യം കുറഞ്ഞതോ ആകാം. രാവിലെ ഉണരുന്നതിന് തൊട്ടുമുമ്പുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്. അലാറം അടിച്ച ശേഷം വീണ്ടും ഉറങ്ങുമ്പോൾ, ഉണരാനുള്ള ശ്രമങ്ങൾ ശരീരം തുടങ്ങിക്കഴിഞ്ഞതിനാൽ, തലച്ചോറും ശരീരവും ഒരുതരം ആശയക്കുഴപ്പത്തിലാകും. ഇത് സ്ലീപ്പ് ഇനേർഷ്യ എന്ന അവസ്ഥയിലേക്ക് നയിക്കുന്നതായി വിദഗ്ദ്ധർ പറയുന്നു. ഇത് കാരണം ഉണർന്ന ശേഷവും നിങ്ങൾക്ക് ദിവസം മുഴുവൻ മയക്കവും കടുത്ത ക്ഷീണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഉറക്കത്തിന്റെ ആഴമേറിയ ഘട്ടത്തിൽ അലാറം അടിക്കുകയാണെങ്കിൽ, ഉടൻ ഉണരാൻ ശരീരത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാകും. ആദ്യത്തെ അലാറം ഓഫ് ആക്കുമ്പോൾ, തലച്ചോറ് ഉണരാനുള്ള തയ്യാറെടുപ്പ് തുടങ്ങുന്നു. വീണ്ടും സ്നൂസ് ചെയ്ത് കിടക്കുമ്പോൾ തലച്ചോറ് പെട്ടെന്ന് ഒരു പുതിയ ഉറക്ക ചക്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കും. ആദ്യത്തെ അലാറം കേൾക്കുമ്പോൾ തന്നെ ശരീരം ഉണരാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയും ഹോർമോണുകൾ പുറപ്പെടുവിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ വീണ്ടും ഉറങ്ങാൻ ശ്രമിക്കുമ്പോൾ ഈ ഹോർമോണുകളുടെ പ്രവർത്തനം താളം തെറ്റുന്നു. ഈ ഹോർമോൺ വ്യതിയാനങ്ങളും തലച്ചോറിൽ ആശയക്കുഴപ്പവും ചിലരിൽ ടെൻഷനും തലവേദനക്കും കാരണമാവാം.



















