ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ഡിസംബർ 5 വരെ അപേക്ഷിക്കാം

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2021-22 ഇൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ അഞ്ചു വരെ നീട്ടിയതായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അറിയിച്ചു.

ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപ യുമാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാന മുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. പെൺകുട്ടികൾക്കായി 10 ശതമാനം സ്‌കോളർഷിപ്പ് സംവരണം ചെയ്തിട്ടുണ്ട്.

കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ദേശസാൽകൃത ബാങ്കിൽ അപേക്ഷകർക്ക് സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷ സമർപ്പിക്കാം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY