സംസ്ഥാനത്ത് പെട്രോൾ വിലയിൽ റെക്കോർഡ്

പെട്രോളിന് 35 പൈസ വർധിപ്പിച്ചതോടെ ഡീസലിന് പിന്നാലെ പെട്രോൾ വിലയും സംസ്ഥാനത്ത് റെക്കോർഡിലെത്തി. കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 86.32 രൂപയായും തിരുവനന്തപുരം നഗരത്തിൽ 88 രൂപയായും ഉയർന്നു. 2018 ഒക്ടോബറിൽ പെട്രോൾ വില ലിറ്ററിന് 85.99 രൂപയെന്ന റെക്കോർഡിൽ എത്തിയിരുന്നു. ഇന്നത്തെ വില വർദ്ധനവോടെ റെക്കോർഡ് തിരുത്തിക്കുറിച്ച് 86.32 രൂപ ആയി. ഡീസലിന് 37 പൈസയും വർധിച്ചു.

LEAVE A REPLY