ഇഡ്ഡലിയും ദോശയും പ്രമേഹമുള്ളവര്‍ കഴിക്കുന്നത് സുരക്ഷിതമോ? പ്രോട്ടീന്‍, ഫൈബര്‍ ഇവയെല്ലാമടങ്ങിയ പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം ആണ് ഇഡ്ഡലിയും ദോശയും. പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലും ഉള്ളവര്‍ അന്നജം, സ്റ്റാര്‍ച്ച്, ഷുഗര്‍ ഇവ എപ്പോഴും നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രധാനമാണ്. അരിയും ഉഴുന്നും ചേര്‍ത്തുണ്ടാക്കുന്ന ദോശയും ഇഡ്ഡലിയും പ്രമേഹരോഗികള്‍ക്കും കഴിക്കാം എന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഇഡ്ഡലിയും ദോശയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇവയില്‍ നാരുകളും പൊട്ടാസ്യവും ഉണ്ട്. പുളിപ്പിക്കുന്ന പ്രക്രിയയും ചേരുവകളും അനുസരിച്ച് ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് വളരെകുറവു മുതല്‍ ഇടത്തരം വരെയാണ്. പുളിപ്പിക്കല്‍ പ്രക്രിയ ഫൈബറിന്റെ അളവ് കൂട്ടും. ഇത് അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കും. ദോശയ്ക്ക് ഇടത്തരം ഗ്ലൈസെമിക് ഇന്‍ഡക്‌സ് ആണുള്ളത്. പ്രമേഹരോഗികള്‍ക്ക് പ്രഭാതഭക്ഷണമായി ഇഡ്ഡലിയും ദോശയും കഴിക്കാം. എന്നാലും ചില മുന്‍കരുതലുകള്‍ എന്നനിലയ്ക്ക് വളരെ മിതമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് ഒരു ഡയറ്റീഷ്യന്റെ സേവനം തേടുന്നത് നല്ലതാണ്.



















