സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി ആരംഭിച്ചു. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി മെഡിസെപ് ഡേറ്റ കൃത്യമാണെന്ന് ഉറപ്പാക്കണം. തിരുത്തലുകള്‍ നല്‍കുന്നതിനോ, ആളുകളെ നീക്കം ചെയ്യുന്നതിനോ, പുതുതായി ആളുകളെ ചേര്‍ക്കുന്നതിനോ ഉള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് മുമ്പ് ജീവനക്കാര്‍ ബന്ധപ്പെട്ട ഡി.ഡി.ഒ.മാര്‍ക്കും പെന്‍ഷന്‍ അല്ലെങ്കില്‍ കുടുംബ പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍മാര്‍ക്കും സമര്‍പ്പിക്കാം. നവജാതശിശുക്കളുടെ വിവരങ്ങള്‍, ജനിച്ച് 90 ദിവസത്തിനുള്ളിലും വിവാഹം കഴിയുന്നവര്‍ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലും പോര്‍ട്ടലിലെ ആശ്രിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. തിരുത്തല്‍വരുത്തി പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത് ഡിഡിഒമാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ പ്രൊഫൈലുകളുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ച് മെഡിസെപ് കാര്‍ഡ് ലഭിക്കുമ്പോള്‍ ഒത്തുനോക്കാവുന്നതാണ്.



















