വിഷാദം ഹൃദ്രോഗത്തിന് കാരണമായേക്കും

വിഷാദം ഹൃദ്രോഗസാധ്യത 50 മുതല്‍ 100% വരെ വര്‍ധിപ്പിക്കുമെന്ന് പഠനം. വിഷാദത്തിന് പുറമെ, മാനസികാരോഗ്യ പ്രശ്‌നങ്ങളായ ഉത്കണ്ഠ, സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങിയ അവസ്ഥകള്‍ അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 മുതല്‍ 100 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയും. ഇതിനകം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍, ഈ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുകയും, അപകടസാധ്യത 60 മുതല്‍ 170 ശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വിഷാദരോഗം, സ്‌കിസോഫ്രീനിയ, പി.ടി.എസ്.ഡി, മാനസിക സമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ ഓട്ടണമിക് നെര്‍വ്‌സ് സിസ്റ്റം , ഹൈപ്പോതലാമിക്-പിറ്റിയൂട്ടറി അഡ്രീനല്‍ ആക്‌സിസ് എന്നീ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എമോറി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ ആണ് പഠനം നടത്തിയത്. പഠനഫലം ‘ദി ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിക്കുന്നു.