കൊറോണയ്‌ക്കെതിരെ ബോധവവല്‍ക്കരണഗാനവുമായി വിപിഎസ് ലേക്ക്‌ഷോറും ഷീ മീഡിയാസും

കൊച്ചി വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലും ഷീ മീഡിയാസും ചേര്‍ന്ന് കൊറോണ വൈറസ് ബോധവല്‍ക്കരണത്തിനായി നിര്‍മിച്ച മ്യൂസിക് വിഡിയോയുടെ പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബില്‍ ചലച്ചിത്ര സംവിധായകനായ ജോണ്‍ ഡിറ്റോയ്ക്ക് നല്‍കി സംഗീത സംവിധായകന്‍ ശരത് മോഹന്‍ നിര്‍വഹിക്കുന്നു. പിന്നണി ഗായകന്‍ സുധീഷ് കുമാര്‍, വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ മീഡിയാ മാനേജര്‍
കൊച്ചി: ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം അവതരിപ്പിച്ച ബ്രേക്ക് ദി ചെയിന്‍ പ്രചാരണ പരിപാടിയുടെ ഇതിവൃത്തത്തില്‍ ഊന്നിക്കൊണ്ട് വ്യക്തിശുചിത്വം, ഇടയ്ക്കിടെയുള്ള കൈ കഴുകല്‍, മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവയുടെ ഉപയോഗം, ഐസൊലേഷന്‍ തുടങ്ങിയ ഫലപ്രദമായ രീതികളെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍, ഷീ മീഡിയാസിന്റെ ബാനറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ കോവിഡ് 19 എന്ന മ്യൂസിക് വീഡിയോയുടെ പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകനായ ജോണ്‍ ഡിറ്റോയ്ക്ക് നല്‍കി സംഗീത സംവിധായകന്‍ ശരത് മോഹന്‍ നിര്‍വഹിച്ചു. കൊറോണാ വൈറസ് പരത്തുന്ന മാരകവ്യാധിയുടെ ആശങ്കകള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലും ഷീ മീഡിയാസും ചേര്‍ന്ന് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.

ആരോഗ്യ കേരളം വെല്ലുവിളികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച് കൊറോണയോട് പൊരുതാന്‍ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലും സജ്ജമായിക്കഴിഞ്ഞെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു. ഹോസ്പിറ്റലില്‍ ആധുനിക സജ്ജീകരണങ്ങളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കു പുറമെ വൈറസിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള ഫീവര്‍ ഡെസ്‌കകളും പ്രവര്‍ത്തനം തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. അതേ സമയം വ്യക്തിതലത്തില്‍ രോഗപ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങളും കെമിക്കലുകളും വിപണിയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി നിര്‍മിച്ച ഒട്ടനവധി മ്യൂസിക്കല്‍ വീഡിയോകളിലൂടെ ശ്രദ്ധയനായ ശരത് മോഹന്‍ സംവിധാനവും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചന പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ഡിറ്റോയുടേതാണ്. പിന്നണി ഗായകന്‍ സുധീഷ് കുമാര്‍ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ ജിതിന്‍ ജനാര്‍ദ്ദനനും നിര്‍വഹിച്ചിരിക്കുന്നു. ഒപ്പം വിനോദ് ആദിത്യ ക്യാമറയും സുജിത് കെ. എസ് എഡിറ്റിംഗും മനു മോഹന്‍ ഡിസൈനും അരുണ്‍ രാജന്‍, അരുണ്‍ അശോക് എന്നിവര്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടേഴ്‌സായും ഈ വീഡിയോ ഗാനത്തില്‍ പങ്കാളികളയിരിക്കുന്നു.

ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ഡിറ്റോ, സംഗീത സംവിധായകന്‍ ശരത് മോഹന്‍, പിന്നണി ഗായകന്‍ സുധീഷ് കുമാര്‍, ഷീ മീഡിയാസ് മാനേജിംഗ് ഡയറക്ടര്‍ സുജ കെ. എസ്, വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ മീഡിയാ മാനേജര്‍ മായ എം എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY