കിടക്കയില്‍ നിന്ന് എഴുന്നേറ്റ ഉടന്‍ തന്നെ വിരിയും പുതപ്പും വൃത്തിയാക്കി വയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രാത്രി മുഴുവന്‍ പുതച്ച് ഉറങ്ങുമ്പോള്‍ ശരീരത്തിലെ വിയര്‍പ്പും ശ്വാസം പുറത്തുവിടുമ്പോള്‍ ഉണ്ടാകുന്ന ചൂടും ഈര്‍പ്പവുമൊക്കെ പുതപ്പിലും മെത്തയിലും തലയിണയിലും പറ്റിപിടിക്കും. ഉറക്കം ഉണര്‍ന്ന ഉടന്‍ ഇവ മടക്കി വയ്ക്കുന്നത് ഈര്‍പ്പവും ചൂടുമെല്ലാം അതിനകത്ത് തങ്ങി നില്‍ക്കാന്‍ ഇടയാക്കും. ഇത് ഈര്‍പ്പമുള്ള അന്തരീക്ഷത്തിന് കാരണമാകുകയും ബാക്ടീരിയകളും പൊടിപടലങ്ങളും വേഗത്തില്‍ പടരാനും കാരണമാകും. അതിനാല്‍ കിടക്ക വിരിയും പുതപ്പും അല്‍പസമയം കഴിഞ്ഞതിന് ശേഷം മാത്രമേ മടക്കി വയ്ക്കാന്‍ പാടുള്ളുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. ഇങ്ങനെ ചെയ്യുന്നത് അണുക്കള്‍ വ്യാപിക്കാതിരിക്കാന്‍ സഹായിക്കും. ശുദ്ധവായുവും സൂര്യപ്രകാശവും ലഭിക്കാന്‍ ഇത് സഹായിക്കും.



















