വല്ലപ്പോഴും കഴിക്കുന്ന’ ആളാണോ നിങ്ങൾ?

വല്ലപ്പോഴും കഴിക്കുന്ന’ ആളാണോ നിങ്ങൾ? എന്നാൽ ഈ ശീലം കാലക്രമേണ തലച്ചോറിന്റെ പ്രവർത്തനത്തെയും ഘടനയെയും തകരാറിലാക്കുമെന്ന് പഠനം. എത്ര മിതമായി മദ്യം കഴിച്ചാലും അതിന്റെ ദീർഘകാല പ്രത്യാഘാതം സംഭവിച്ചിരിക്കുമെന്നും ഒരു വ്യക്തിയുടെ ചിന്താശേഷി, ഓർമ്മശക്തി, വൈകാരിക സ്ഥിരത എന്നിവയെ തടസ്സപ്പെടുത്തുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മദ്യപാനത്തെ സംബന്ധിച്ച് ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവ് എന്നൊന്നില്ല. ന്യൂറോ ട്രാൻസ്മിറ്ററുകളുടെ, പ്രത്യേകിച്ച് ഗാമാ-അമിനോബ്യൂട്ടിറിക് ആസിഡ് , ഗ്ലൂട്ടാമേറ്റ് എന്നിവയുടെ അളവിൽ കാര്യമായ വ്യത്യാസം വരുത്തുക എന്നതാണ് മദ്യം തലച്ചോറിൽ ഇടപെടുന്ന രീതി. ഈ ‘ഇടപെടൽ’ ഓർമശക്തി, തീരുമാനമെടുക്കാനുള്ള കഴിവ്, വൈകാരിക നിയന്ത്രണം തുടങ്ങിയ കാര്യങ്ങളെ ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.