സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കിവരുന്ന മെഡിസെപ്പ് ആരോഗ്യ പരിരക്ഷ സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കാത്ത സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ലഭ്യമാക്കാന്‍ നീക്കം. ഇതിനായുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. മെഡിസെപ്പിലെ അംഗങ്ങള്‍ കൂടുന്നതിന് അനുസരിച്ച് പ്രീമിയം കുറയ്ക്കുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ മേഖല എന്നിവിടങ്ങളില്‍ ഇഎസ്‌ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ്പില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. നിലവില്‍ ശമ്പളവും പെന്‍ഷനും വാങ്ങുന്ന 11.47 ലക്ഷം പേരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ 19.41 ലക്ഷം പേരാണ് മെഡിസെപ്പില്‍ അംഗങ്ങളായി ഉള്ളത്.



















