ഉള്ളിയിലെ പൂപ്പൽ ആരോഗ്യത്തിന് അപകടമോ ? താപനില മാറുന്നതനുസരിച്ച് ഉള്ളിയിൽ പൂപ്പൽ ഉണ്ടാവാറുണ്ട്. മണ്ണിൽ കാണപ്പെടുന്ന ഒരു സാധാരണ ഫംഗസായ ആസ്പർജില്ലസ് നൈജർ എന്ന കറുത്ത പൂപ്പലാണ് ഇതിന് കാരണം. ഇത്തരം കറുത്ത പൂപ്പലിന് ചെറിയ തോതിൽ വിഷാംശം അടങ്ങിയതാണ് എന്ന് വിദക്തർ പറയുന്നു. ഇവ കഴിച്ചാൽ ഛർദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ അലർജിക്ക് കാരണമായേക്കാം. മാത്രമല്ല ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ഈർപ്പം തട്ടി ഇതുപോലെ ആസ്പർജില്ലസ് നൈജർ എന്ന ഫംഗസ് കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഉള്ളിയിൽ കാണുന്ന ഇത്തരം കറുത്ത ഭാഗങ്ങൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്ന് നിർദേശിക്കുകയാണ് വിദക്തർ. കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് ഉള്ളി. ആരോഗ്യകരമായ ഒട്ടേറെ സംയുക്തങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഉള്ളി വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിൻറെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. കൂടാതെ, ഉള്ളിയിൽ ക്വെർസെറ്റിൻ, ആന്തോസയാനിനുകൾ തുടങ്ങിയ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആൻറി ഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറക്കാനും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറക്കാനും സഹായിക്കുന്നതായി വിദക്തർ പറയുന്നു.



















