എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ, പത്തേക്കറുള്ള കര്‍ഷകന് ഇവിടെ കഞ്ഞി കുടിക്കാന്‍ വകയില്ല

ശമ്പള പരിഷ്‌കരണ നീക്കത്തിനെതിരെ പൊട്ടിത്തെറിച്ച് പി.സി ജോര്‍ജ് എംഎല്‍എ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയാണ് പി.സി വിമര്‍ശനമുന്നയിച്ചത്. ഇത്രയൊക്കെ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ ശമ്പള പരിഷ്‌കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാന്‍ സമ്മതിക്കരുതെന്നും പി.സി പറഞ്ഞു.

വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ… പത്തേക്കറുള്ള കര്‍ഷകന് ഇവിടെ കഞ്ഞി കുടിക്കാന്‍ വകയില്ല. പിന്നെ ഒടുക്കത്തെ പെന്‍ഷന്‍ അല്ലേ ഇവര്‍ക്ക്. 25,000 രൂപയില്‍ കൂടുതല്‍ എന്തിനാ പെന്‍ഷന്‍ കൊടുക്കുന്നേ. ഒരുമാസം ഏതു ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ കൊടുക്കരുത്. ബാക്കി വെട്ടിക്കുറയ്ക്കണം. ഇതിന് വേണ്ടി വലിയ പ്രതിഷേധത്തിന് ഞാന്‍ തുടക്കമിടാന്‍ പോകുകയാണെന്നും പി.സി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും ചിലവഴിക്കപ്പെടുന്നത് ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടിയാണ്. 97 ശതമാനം വരുന്ന ജനങ്ങളുടെ ക്ഷേമത്തിനും, നാടിന്റെ വികസനത്തിനും വേണ്ടി ചിലവഴിക്കാൻ സർക്കാരിന്റെ പക്കൽ ബാക്കിയുള്ളത് 17 ശതമാനം പൈസ മാത്രമാണ്. അപ്പോഴാണ് ശമ്പളം വർധിപ്പിക്കുന്നതിന് വേണ്ടി പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഇതിനെ എതിർത്തേ മതിയാകൂ ……ആഞ്ഞടിച്ച് #പിസി_ജോർജ്

പൂഞ്ഞാർ ആശാൻ പി സി ജോർജ് यांनी वर पोस्ट केले बुधवार, ६ नोव्हेंबर, २०१९

LEAVE A REPLY