അടിവസ്ത്രങ്ങളിലെ അണുബാധകളെ എങനെ തിരിച്ചറിയാം ?
അടിവസ്ത്രങ്ങൾ കൃത്യമായി കഴുകി ഉണക്കി സൂക്ഷിക്കേണ്ടത് സ്വകാര്യ ഭാഗങ്ങളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും ഏറെ ആവശ്യമാണ്. മാത്രമല്ല ഈർപ്പം പൂർണമായും ഇല്ലാത്ത രീതിയിൽ ഉണക്കിയെടുക്കുകയും വേണം. നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്ത് തന്നെ ഉണക്കിയെടുക്കുന്നതാണ് ഉചിതം. കൂടാതെ അമിതമായ കെമിക്കലുകളും സുഗന്ധവും അടങ്ങിയ വസ്തുക്കൾ അടിവസ്ത്രം കഴുകാൻ ഉപയോഗിക്കരുത്. എന്നാൽ ഇതിനോടൊപ്പം തന്നെ അടിവസ്ത്രങ്ങൾ അയൺ ചെയ്ത് എടുക്കാൻ സാധിച്ചാൽ അതും നല്ലതാണ് എന്നാണ് പറയുന്നത്. കാരണം അടിവസ്ത്രങ്ങൾ നല്ല ചൂടിൽ അയൺ ചെയ്ത് എടുത്താൽ അവയിൽ അടങ്ങിയിരിക്കുന്ന അണുക്കളെ നീക്കം ചെയ്യാൻ സാധിക്കുമെന്നും വിദക്തർ പറയുന്നു. ഏറ്റവുമധികം അണുക്കൾ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ളത് അടിവസ്ത്രങ്ങളിലാണ്. കുടുംബാംഗങ്ങളുടെയെല്ലാം അടിവസ്ത്രങ്ങൾ ഒരുമിച്ച് വാഷിങ് മെഷീനിൽ കഴുകുന്ന രീതിയും ശെരിയല്ല. ഇത് ബാക്ടീരിയയും ഫംഗസും തുണിത്തരങ്ങളിൽ ഇടകലരാനും അണുബാധയുള്ളവരിൽ നിന്നും വസ്ത്രങ്ങളിലൂടെ ഇത് മറ്റുള്ളവരിലേക്ക് പകരാനും കാരണമാകും മെന്നും വിദക്തർ സൂചിപ്പിക്കുന്നു.




















