മുഖ്യമന്ത്രി കോഴിക്കോടുള്ള ദിവസം യു.എ.പി.എ ചുമത്തിയത് സംശയകരം; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി കോഴിക്കോടുള്ള ദിവസം യു.എ.പി.എ ചുമത്തിയത് സംശയാസ്പദമാണെന്ന് കാനം രാജേന്ദ്രന്‍. യു.എ.പി.എ കരിനിയമം ആണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും കാനം കുട്ടിച്ചേര്‍ത്തു. ഇത്തരം കേസുകളിലൊന്നും യു.എ.പി.എ ചുമത്തരുത്. ഇതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍പാടുള്ളുവെന്നാണ് കേരളത്തിലുള്ള നിര്‍ദ്ദേശം.

ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ സംഭവമെന്നാണ് കരുതുന്നത്. ഏതായാലും എല്‍.ഡി.എഫ് സര്‍ക്കാരിന് ഭൂഷണമല്ല ഇത്തരം നടപടികളെന്നും കാനം പ്രതികരിച്ചു. കേസ് ഉത്തരമേഖല ഐ.ജി അശോക് യാദവ് അന്വേഷിക്കും. ഡി.ജി.പിയാണ് അന്വേഷണത്തിന് ഐ.ജിയെ ചുമതലപ്പെടുത്തിയത്.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയോട് വിശദീകരണം തേടി. ഏത് സാചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ചോദിച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY