മോഡലുകളുടെ മരണം: 208, 218 മുറികളില്‍ താമസിച്ചവര്‍ കാണാമറയത്ത്

കൊച്ചി: മിസ് കേരള ജാതാക്കള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ മേല്‍വിലാസം നല്‍കാതെ മുറിയെടുത്ത് താമസിച്ചവരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. 208, 218 മുറികളില്‍ ഹോട്ടല്‍ ഉടമയുടെ അനുവാദത്തോടെ പേരും മേല്‍വിലാസവും നല്‍കാതെ ചിലര്‍ ഇടയ്ക്ക് താമസിച്ചിരുന്നതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍.

മോഡലുകള്‍ കൊല്ലപ്പെട്ട ദിവസം രാത്രിയിലും ഈ മുറികളില്‍ ആരൊക്കയോ താമസിച്ചിരുന്നതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മുറികളുടെ മുന്‍വശവും, മുറികള്‍ താമസിച്ചിരുന്നവര്‍ പുറത്തുകടന്നുവെന്ന് സംശയിക്കുന്ന ഇടനാഴിയിലേയ്ക്കുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഈ കാരണങ്ങള്‍കൊണ്ട്, മുറിയില്‍ പേര് വിവരങ്ങള്‍ വ്യക്തമാക്കാതെ താമസിച്ചവരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

LEAVE A REPLY