പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർഥ്യമാക്കും;മന്ത്രി വീണാ ജോർജ്

എറണാകുളം പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളുടെയും ഗുണനിലവാരം മെച്ചപെടുത്തുന്നതിനായി ആശുപത്രിയിൽ നേരിട്ട് സന്ദർശനം നടത്തവേയാണ് മന്ത്രി വീണ ജോർജ് ഇക്കാര്യമറിയിച്ചത്. ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. സെന്ററിലേക്ക് മെഷീൻ ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിൽ നിന്ന് മെഷീൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായാൽ രണ്ട് മാസത്തിനുള്ളിൽ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY