വാഹനാപകടത്തില്‍ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്ത് നോര്‍ക്ക റൂട്ട്‌സ്

എറണാകുളം: വാഹനാപകടത്തില്‍ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക നോര്‍ക്ക റൂട്ട്‌സ് വിതരണം ചെയ്തു. നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡ് എടുത്തവര്‍ക്ക് നാലു ലക്ഷം രൂപ വീതം 16 ലക്ഷം രൂപയും, അപകട ഇന്‍ഷുറന്‍സ് ഇനത്തില്‍ ഒരു ലക്ഷവും, പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഒരു ലക്ഷവും ഉള്‍പ്പടെ 18 ലക്ഷം രൂപയാണ് ആറു പേര്‍ക്ക് കൈമാറിയത്. നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്നും അര്‍ഹതപ്പെട്ടവര്‍ തുക ഏറ്റുവാങ്ങി. നോര്‍ക്ക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY