റെയിൽവേ പരിസരങ്ങളിൽ ലഭിക്കുന്ന എണ്ണ പലഹാരങ്ങൾ സുരക്ഷിതമോ ?
കഴിഞ്ഞ ദിവസം കൊല്ലത്ത് എണ്ണയിൽ പ്ലാസ്റ്റിക് ഉരുക്കി ചേർത്ത് പഴം പൊരിയും ഉഴുന്ന് വടയുമൊക്കെ ഉണ്ടാക്കുന്ന കട നാട്ടുകാർ ഇടപെട്ട് പൂട്ടിച്ച സംഭവം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും ഇതേ രീതിയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന ആശങ്കയിൽ ആണ് ജനങ്ങൾ. പ്ലാസ്റ്റിക് കലർന്ന ഭക്ഷണങ്ങൾ കാൻസർ ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. റെയിൽവേ പരിസരത്തു വിതരണം ചെയ്യുന്നത് ഇവിടെ നിർമിക്കുന്ന പഴം പൊരിയും ഉഴുന്നുവടയുമാണെന്ന ആരോപണം കടയുടമ നിഷേധിച്ചു എന്നിരുന്നാലും ഇത്തരക്കാർ കാരണം നല്ല ആഹാര സാധങ്ങൾ വിതരണം ചെയ്തു ജീവിക്കുന്നവർക്കും തിരിച്ചടിയാണ്, കാരണം വിതരണം ചെയ്യുന്ന പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ചവയാണോ എന്ന ആശങ്ക ജനങ്ങൾക്കും അധികൃതർക്കും ഒഴിഞ്ഞിട്ടില്ല. മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിൽ, വിഷം കലർത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം വന്നാൽ ഒരുപക്ഷെ നല്ല ആഹാര സാധനങ്ങൾ വിപണിയിൽ ലഭിച്ചേക്കാം.



















