കൂൺ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ അറിയാമോ?

കൂൺ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ അറിയാമോ? രുചി മാത്രമല്ല, പോഷകമൂല്യവും ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ കൂണുകൾ സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. എന്നാൽ കൂൺ എല്ലാ ദിവസവും കഴിക്കാൻ സുരക്ഷിതമാണോ? പലരുടെയും സംശയമാണ്. മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ പ്രശ്നമില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഭക്ഷ്യയോഗ്യമായ കൂണുകൾ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്റെ ഭാഗമാകാം. എന്നിരുന്നാലും, കൂണിന്റെ തരം, പാകം ചെയ്യുന്ന രീതി എന്നിവയെല്ലാം ദൈനംദിന സുരക്ഷയും ഗുണങ്ങളും നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ദിവസവും കൂൺ കഴിക്കുന്നത് പലതരം ആരോഗ്യ ഗുണങ്ങൾ നൽകുമെങ്കിലും മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. പാകം ചെയ്തതും ഭക്ഷ്യയോഗ്യവുമായ കൂൺ ന്യായമായ അളവിൽ കഴിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും, ഭാരം നിയന്ത്രിക്കാനും സഹായിക്കും.