മൂന്നുവർഷം വരെ നീണ്ടുനിൽക്കുന്ന അപൂർവമായ ആർത്തവം ഉള്ളതായി റിപ്പോർട്ട്. ആയിരം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആർത്തവവുമായി ജീവിക്കുന്നതിനേക്കുറിച്ച് ടിക്ടോക്കിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് പോപ്പി എന്ന പേരുള്ള ഒരു യുവതി.
മിക്ക സ്ത്രീകളിലും ആർത്തവം ഇരുപത്തിയൊന്നു മുതൽ മുപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിലാണ് വരിക. പ്രായം, ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദം, ഭക്ഷണം തുടങ്ങിയവയൊക്കെ ഇതിൽ ചിലമാറ്റങ്ങളുമുണ്ടാക്കും. നിരവധി ഡോക്ടർമാരെ കാണിക്കുകയും പരിശോധനകൾ നടത്തുകയും മരുന്നുകൾ കഴിക്കുകയും ചെയ്തെങ്കിലും ആർത്തവം നിന്നില്ലെന്നും പോപ്പി പറയുന്നു. പിന്നീടാണ് ബൈകോർന്വേറ്റ് യൂട്രസ് എന്ന അസാധാരണ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. ഗർഭാശയം ഒന്നിനുപകരം രണ്ട് ചേംബറുകളായി വിഭജിച്ചിരിക്കുന്ന അവസ്ഥയാണിത്. അഞ്ചുശതമാനത്തിൽ താഴെ സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമാണിത്. ദിവസങ്ങളോളം നീണ്ട ആർത്തവം, അസഹ്യമായ വേദനയോടെയുള്ള ആർത്തവം തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഗർഭാശയത്തിന്റെ തകരാർ പരിഹരിക്കാൻ സർജറിയും മറ്റുചികിത്സകളും നടത്താനൊരുങ്ങുകയാണ് പോപ്പി ഇപ്പോൾ.






















