പൂച്ചകളോട് അകാരണമായ ഭയവും വെറുപ്പുമാണോ? എങ്കിൽ നിങ്ങൾക് ഐലുറോഫോബിയ ഉണ്ട്. പൂച്ചകളെ കാണുമ്പോഴോ, സ്പർശിക്കുമ്പോഴോ എന്തിന് പൂച്ചകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും ഇത്തരക്കാർക്ക് അകാരണമായ ഒരു പരിഭ്രാന്തിയും ഭയവും അനുഭവപ്പെടും. പൂച്ചകളോടുള്ള അമിതമായ വെറുപ്പിനെയും ഭയത്തെയുമാണ് ഐലുറോഫാബിയ എന്ന് പറയുന്നത്. ചില ആളുകൾക്ക് വീട്ടിൽ വളർത്തുന്ന പൂച്ചകളോട് മാത്രമാകും ഇത്തരത്തിൽ ഫോബിയ അനുഭവപ്പെടുക. എന്നാൽ മറ്റ് ചിലരിൽ എല്ലാത്തരം പൂച്ചകളോടും ഫോബിയ അനുഭവപ്പെടും. മുൻപ് എപ്പോഴോ പൂച്ചകളുമായി ബന്ധപ്പെട്ടുണ്ടായ ദുരനുഭവത്തിൻറെ ട്രോമകളാണ് ഒട്ടുമിക്കവരിലും ഇത്തരമൊരു ഫോബിയയ്ക്ക് കാരണമാകുന്നത്. എന്നാൽ അത്തരം അനുഭവങ്ങൾ ഇല്ലാത്തവരിലും ഇത് കാണപ്പെടുന്നുണ്ട്. പൂച്ചകൾ മാന്തുകയോ കടിക്കുകയോ ചെയ്യുമോ എന്നുളള ഭയമാണ് ഇവരുടെ ഉള്ളിൽ. മറ്റ് ഫോബിയകളെപ്പോലെ ഐലുറോഫാബിയ സാധാരണഗതിയിൽ അത്ര അപകടകാരിയല്ല. സ്വയം മനസുവെച്ചാൽ ഈ ഫോബിയയെ ഒരു പരിധിവരെമറികടക്കാവുന്നതാണ്.



















