സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം തുടർക്കഥയാവുന്നു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം തുടർക്കഥയാവുന്നു. പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെ നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, തിരുവനന്തപുരം മലയൻകീഴിലും 15 പേരെ തെരുവുനായ ആക്രമിച്ചു.

LEAVE A REPLY