ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്. എംഎൽഎ സ്വയം ശ്വാസമെടുത്ത് തുടങ്ങി. ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും തിരിച്ചറിയുന്നുണ്ടെന്ന് ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നത് വരെ വെന്റിലേറ്റർ സഹായം തുടരും. ഇടവിട്ടുള്ള വെന്റിലേറ്റർ സഹായമാണ് ഇപ്പോൾ നൽകുന്നത്. ഉമ തോമസ് ഹാപ്പി ന്യൂ ഇയർ പറഞ്ഞെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിൻറെ പ്രതികരണം. വേദനയുണ്ടെന്ന് ഉമാ തോമസ് പറഞ്ഞതായി മെഡിക്കൽ സംഘം വ്യക്തമാക്കി. തലച്ചോറിന്റെ പരിക്കിൽ മാത്രമാണ് ആശങ്ക. ഇന്നലത്തേതിനെക്കാൽ നില മെച്ചപ്പെട്ടു. തലയിലുണ്ടായ മുറിവ് ഭേദപ്പെട്ടു വരികയാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമാ തോസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചതായി ഉമാ തോമസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.