യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക് എഡിഎച്ച്ഡി

യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക് എഡിഎച്ച്ഡി Attention-deficit/hyperactivity disorder (ADHD) രോ​ഗം ഉണ്ടെന്ന് പഠന റിപ്പോർട്ട്. പെൺകുട്ടികളെക്കാൾ ആൺകുട്ടികളിലാണ് എഡിഎച്ച്ഡി ഉള്ളതെന്നും പഠനത്തിൽ പറയുന്നു. 2022-ൽ യുഎസിലെ 7.1 ദശലക്ഷം കുട്ടികൾക്കും കൗമാരക്കാർക്കും എഡിഎച്ച്ഡി രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ജേണൽ ഓഫ് ക്ലിനിക്കൽ ചൈൽഡ് & അഡോളസൻ്റ് സൈക്കോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. National Survey of Children’s Healthലെ വിവരങ്ങളും പഠനത്തിനായി ഉപയോ​ഗിച്ചു. ADHD ഉള്ള കുട്ടികളിൽ വിഷാദരോഗം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിക്കുന്നതായി പഠനത്തിൽ പറയുന്നു. സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം അഥവാ ADHD. ADHD ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം കാണാവുന്ന രോഗാവസ്ഥയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.