മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടര്‍മാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മറ്റു കോസ്‌മെറ്റിക് ചികിത്സകള്‍ നടത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരള ദന്തല്‍ കൗണ്‍സിൽ

മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടര്‍മാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മറ്റു കോസ്‌മെറ്റിക് ചികിത്സകള്‍ നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരള ദന്തല്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2022 ഡിസംബര്‍ 6 ലെ DE-130 (ARPM-General)-2022/97 മാര്‍ഗ്ഗരേഖയില്‍ ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍മാര്‍ക്ക് മതിയായ ചികിത്സാ സൗകര്യങ്ങളോടെ ഈ ചികിത്സകള്‍ നടത്താം. മാര്‍ഗരേഖയിലെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ദന്ത ഡോക്ടര്‍മാര്‍ ഈ ചികിത്സകള്‍ നടത്താവൂ. എത്തിക്‌സിനു വിരുദ്ധമായ പ്രവൃത്തി കണ്ടാല്‍ കര്‍ശന അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് കേരള ദന്തല്‍ കൗണ്‍സില്‍ അറിയിച്ചു.

LEAVE A REPLY