സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചു കടത്തുന്നു… കുറ്റവാളികള്‍ രക്ഷപ്പെടുന്നു; ശ്രീലങ്കയില്‍ സ്ത്രീകള്‍ പര്‍ദ്ദ അണിയുന്നതിന് നിരോധനം

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ളീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിന് ശ്രീലങ്ക വിലക്കി. തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാകുന്നത് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പ്രത്യേക നിര്‍ദേശപ്രകാരം ആണ്.

തീവ്രവാദികള്‍ക്കും അക്രമികള്‍ക്കും പോലീസിനെയും പട്ടാളത്തെയും വെട്ടിച്ച് രക്ഷപ്പെടാന്‍ കഴിയുന്നു, ബോംബ് പോലെയുള്ള വസ്തുക്കള്‍ എളുപ്പം ഒളിപ്പിച്ചു നടക്കാനും ആള്‍മാറാട്ടം നടത്താനും കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇക്കാര്യം പ്രഖ്യാപിച്ച് പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താകുറിപ്പ് പുറത്തു വിട്ടു. തിങ്കളാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും. 1990 കളില്‍ ആദ്യം നടന്ന ഗള്‍ഫ് യുദ്ധത്തിന്റെ കാലയളവ് വരെ മുസ്‌ളീം വനിതകള്‍ നിഖാബോ, പര്‍ദ്ദയോ ധരിക്കണമെന്ന കീഴ്‌വഴക്കം ശ്രീലങ്കയില്‍ ഉണ്ടായിരുന്നില്ല.

ദമാട്ടഗോഡയിലെ സംഭവത്തില്‍ പങ്കാളികളായിരുന്ന സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചാണ് രക്ഷപ്പെട്ടതെന്നും പ്രസിഡന്റിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ലങ്കന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും ശ്രീലങ്കയിലെ തന്നെ തീവ്രവാദി സംഘടനയായ തൗഹീദ് ജമാത്തിനെയും സംശയിക്കുന്നുണ്ട്.

കുറ്റവാളികള്‍ക്ക് എളുപ്പം രക്ഷപ്പെടാന്‍ കഴിയുന്നു, ബോംബ് പോലെയുള്ള സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നത് നിമിത്തം ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും പല രാജ്യങ്ങളും ചെയ്ത കാര്യമാണ് ശ്രീലങ്കയും നടപ്പാക്കിയിരിക്കുന്നത്.

LEAVE A REPLY