ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാതിരിക്കുന്നത് മധ്യവയസ്കരായ സ്ത്രീകളിൽ ഗർഭപാത്ര ഫൈബ്രോയ്ഡ് സാധ്യത വർധിപ്പിക്കുമെന്ന് പഠനം. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ ഫൈബ്രോയ്ഡ് നിയന്ത്രണത്തിൽ സഹായകമാണെന്നും പഠനം പറയുന്നു. ജാമാ നെറ്റ് വർക്ക് ഓപ്പൺ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉയരുന്ന രക്തസമ്മർദ്ദം ഗർഭപാത്ര ഭിത്തിയുടെ പേശികളിലെ കോശങ്ങളിൽ ക്ഷതമേൽപ്പിച്ചാണ് ഫൈബ്രോയ്ഡിലേക്ക് നയിക്കുകയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നേരെ തിരിച്ച് ഗർഭപാത്രത്തിലെ ഫൈബ്രോയ്ഡ് സാന്നിധ്യം രക്തസമ്മർദ്ദം ഉയർത്താനും കാരണമാകാമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.