സ്ലീപ് അപ്നിയ എന്ന തകരാറുമൂലം ഓർമക്കുറവിന് സാധ്യതയെന്ന് പഠന റിപ്പോർട്ട്

സ്ലീപ് അപ്നിയ എന്ന തകരാറുമൂലം ഓർമക്കുറവിന് സാധ്യതയെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിലെ ബോസ്റ്റൺ മെഡിക്കൽ സെന്ററിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഉറക്കത്തിനിടയിൽ ഇടയ്ക്കിടെ ശ്വാസം നിൽക്കുകയും ആരംഭിക്കുകയും ചെയ്യുക, ഉച്ചത്തിൽ കൂർക്കം വലിക്കുക, ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയവയൊക്കെ നേരിടുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. ഇതനുഭവിക്കുന്നവരിൽ രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവ് സംഭവിക്കുകയും സ്ഥിതി വഷളാവുകയും, സ്ലീപ് അപ്നിയയിലൂടെ കടന്നുപോകുന്നവരിൽ ഓർമ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടതലാണെന്നും പഠനത്തിൽ ഗവേഷകർ കണ്ടെത്തി. 4,257 പേരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഉറക്കത്തിന്റെ നിലവാരം, എത്രസമയം ഉറങ്ങുന്നു, ഓർമയും-ചിന്താശേഷിയും സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പഠനം നടത്തിയത്. തുടർന്നാണ് സ്ലീപ് അപ്നിയ ഉണ്ടെന്ന് പറഞ്ഞവരിൽ ഓർമയും ചിന്താശേഷിയും സംബന്ധിച്ച പ്രശ്നങ്ങൾ ഉള്ളതായി ​ഗവേഷകർ കണ്ടെത്തിയത്. ഏപ്രിലിൽ നടക്കുന്ന അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ എഴുപത്തിയാറാമത് വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഈ പഠനം.

LEAVE A REPLY