മടങ്ങിവരവിന് ഒരുങ്ങി മീര ജാസ്മിന്‍: ജയറാം ചിത്രത്തില്‍ നായികയാവും

മലയാളികളുടെ പ്രിയതാരം മീര ജാസ്മിന്‍ മലയാള സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുന്നു. യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചശേഷം മധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മടങ്ങിവരാന്‍ ഒരുങ്ങുന്നത്. ജയറാമാണ് ചിത്ത്രത്തിലെ നായകന്‍.

സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് മീര മലയാള സിനിമയില്‍ രംഗപ്രവേശം നടത്തുന്നത്. മികച്ച നടിക്കുള്ള ദേശിയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ താരം വിവാഹശേഷം സിനിമാ ജീവിതത്തില്‍നിന്നും ഇടവേളയെടുത്തിരുന്നു.

LEAVE A REPLY