സംസ്ഥാനത്തെ ടൈപ് വണ്‍ പ്രമേഹബാധതിരായ കുട്ടികളുടെ പരിപാലനം; അപേക്ഷ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്തെ ടൈപ് വണ്‍ പ്രമേഹബാധതിരായ കുട്ടികളെ പരിപാലിക്കാന്‍ അധ്യാപകർക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച അപേക്ഷ ഒരു മാസത്തില്‍ അതികം ആയി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡെസ്പാച്ചില്‍ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. കത്ത് അതാത് വകുപ്പുകളിലേക്ക് അയക്കാന്‍ സ്റ്റാമ്പില്ലെന്ന കാരണമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ടൈപ് വണ്‍ പ്രമേഹബാധിതരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ സംഘടനയായ ടൈപ് വണ്‍ ഡയബറ്റിസ് ഫൗണ്ടേഷന്‍ കേരള അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 തുടക്കത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിവേദനം നല്‍കയിരുന്നു. പല ഘട്ടങ്ങളിലൂടെ കടന്ന് കത്ത് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് എം സെക്ഷനില്‍ നിന്ന് ഡെസ്പാച്ചിലേക്ക് എത്തിയത്. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒന്നര മാസം ശേഷിക്കുമ്പോഴും വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് ജില്ലയിലെ അധ്യപകര്‍ക്ക് പരിശീലനം നല്‍കി. മറ്റ് ജില്ലകളിലും നടപ്പാക്കാന്‍ സര്‍ക്കാറിന്റെ ഉത്തരവുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷാകര്‍ത്താക്കള്‍ നിവേദനം നല്‍കിയത്. സംസ്ഥാനത്താകെ 2200ല്‍ അധികം ടൈപ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.