രാജ്യത്ത് 15-49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും ഒരുമിച്ചുള്ളതായി പഠനം

പെരിയ :രാജ്യത്ത് 15 മുതല്‍ 49 വയസ്സിനിടയിലുള്ള സ്ത്രീകളില്‍ എട്ടില്‍ ഒരാള്‍ക്ക് വിളര്‍ച്ചയും അമിതഭാരവും ഉള്ളതായി പഠനം. കേരള കേന്ദ്ര സര്‍വകലാശാല പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവര്‍ സംയുക്തമായാണ് പഠനം നടത്തിയത്. സ്പ്രിംഗര്‍ നാച്വറില്‍നിന്നുള്ള യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പഠനം പ്രസിദീകരിച്ചു. ഭക്ഷണശീലങ്ങളിലെ അനാരോഗ്യകരമായ മാറ്റങ്ങള്‍ ഇതിന് കാരണമായേക്കാമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ലഭ്യമായ പഠനങ്ങള്‍ അനുസരിച്ച് അമിതവണ്ണം വിളര്‍ച്ചയ്ക്ക് കാരണമാകുമെന്നും പഠനം വിലയിരുത്തുന്നു.

LEAVE A REPLY