300 മലയാളികൾ അടക്കം കാബൂളിൽ കുടുങ്ങിക്കിടക്കുന്ന 1600 ൽ അധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനാ വിമാനം സജ്ജം

കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിന് കാബൂളിൽ വ്യോമസേനാ വിമാനം സജ്ജം. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിയിലും സജ്ജമാക്കിയിട്ടുണ്ട്. സർവീസ് അനുമതി ലഭിച്ചാൽ ഉടനെ രക്ഷാപ്രവർത്തനത്തിനുള്ള സർവീസുകൾ ആരംഭിക്കും. ഇതുവരെ 180 ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെ കൊണ്ടുവന്നതായാണ് വിവരം. 300 മലയാളികൾ അടക്കം 1600 ൽ അധികം ഇന്ത്യക്കാരാണ് അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നത്.

ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയാണ് പ്രധാനമെന്നും എത്രയും വേഗം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.

LEAVE A REPLY