ആഗോള ജനസംഖ്യയുടെ 99 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായു എന്ന് WHO റിപ്പോർട്ട്

ആഗോള ജനസംഖ്യയുടെ 99 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായു എന്ന് WHO റിപ്പോർട്ട്. ഇത് ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശ അർബുദം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതായി ലോകാരോഗ്യ സംഘടനാ വ്യക്തമാക്കുന്നു. വായുവിൻ്റെ ഗുണനിലവാരം ആഗോളതലത്തിൽ ഭൂമിയുടെ കാലാവസ്ഥയുമായും പരിസ്ഥിതി ആവാസ വ്യവസ്ഥകളുമായും അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. 2.4 ബില്യൺ ആളുകൾ അപകടകരമായ അളവിൽ ഗാർഹിക വായു മലിനീകരണത്തിന് വിധേയരാകുന്നു. മണ്ണെണ്ണ, മരം, മൃഗങ്ങളുടെ ചാണകം, വിള അവശിഷ്ടങ്ങൾ, കൽക്കരി എന്നിവ ഉപയോഗിച്ച്‌ തുറന്ന തീ കത്തിച്ചുള്ള പാചകം, വാഹനങ്ങൾ, വൈദ്യുതി ഉൽപ്പാദനം, കൃഷി/മാലിന്യങ്ങൾ ദഹിപ്പിക്കൽ, വ്യവസായം എന്നിവയാണ് പ്രധാന ഔട്ട്ഡോർ വായു മലിനീകരണ സ്രോതസ്സുകലായി who ചൂണ്ടിക്കാട്ടുന്നത്. സുസ്ഥിരമായ ഭൂവിനിയോഗം, ശുദ്ധമായ ഗാർഹിക ഊർജവും ഗതാഗതവും, ഊർജ-കാര്യക്ഷമമായ പാർപ്പിടം, വൈദ്യുതി ഉൽപ്പാദനം, വ്യവസായം, മെച്ചപ്പെട്ട മുനിസിപ്പൽ മാലിന്യ സംസ്കരണം എന്നിവ പിന്തുണയ്ക്കുക വഴി അന്തരീക്ഷ മലിനീകരണത്തിൻ്റെ പ്രധാന ഉറവിടങ്ങളെ ഫലപ്രദമായി കുറയ്കാനാകുമെന്നും who വ്യക്തമാക്കുന്നു.

LEAVE A REPLY