യുവാക്കളിൽ കോളറെക്ടൽ കാൻസർ കൂടുന്നതിന് കാരണം അമിതവണ്ണവും മദ്യപാനവും; പഠനം

യുവാക്കളിൽ കോളറെക്ടൽ കാൻസർ കൂടുന്നതിന് കാരണം അമിതവണ്ണവും മദ്യപാനവും എന്ന് പഠന റിപ്പോർട്ട്. അനാൽസ് ഓഫ് ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിലാൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കോളറെക്ടൽ ക്യാന്സറിന് പ്രധാനകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് അമിതവണ്ണം, പൊണ്ണത്തടി എന്നിവയും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളായ ഡയബറ്റിസ് പോലുള്ളവയുമാണ്. ഇതുകൂടാതെ അമിതമദ്യപാനവും വ്യായാമമില്ലായ്മയും മലാശയ അർബുദ സാധ്യത വീണ്ടും കൂട്ടുകയാണെന്നും പഠനത്തിലുണ്ട്. മലാശയ അർബുദം മൂലം മരണപ്പെടുന്ന യുവാക്കളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് യു.കെ.യിലാണെന്ന് പഠനത്തിൽ പറയുന്നു. ഇറ്റലി, സ്പെയിൻ‍, ജർമനി തുടങ്ങിയ രാജ്യങ്ങളിലും വർധനവ് കാണുന്നതായി പഠനത്തിലുണ്ട്. ‌‌

LEAVE A REPLY