ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. കാസര്‍കോട് അയല്‍വീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരന് തെരുനായ ആക്രമണത്തില്‍ പരിക്കേറ്റു. കുട്ടിയെ കടിച്ചുകൊണ്ടുപോകാന്‍ തെരുവുനായ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ നിലവിളികേട്ട് നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. കാസര്‍കോട് സ്വദേശികളായ ഫാബിന – സുലൈമാന്‍ ദമ്പതികളുടെ മകന്‍ ബഷീറിനാണ് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റത്. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതുപോലെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോകാന്‍ ശ്രമിച്ചതായി സംഭവത്തിന് ദൃക്‌സാക്ഷിയായ അയല്‍വാസി വ്യക്തമാക്കി.