ഐ എ എസ് പരീക്ഷയിൽ 913 -ാം റാങ്കോടെ വിധിക്കു മുന്നിൽ വിജയിച്ചുകാട്ടി ഷഹാന ഷെറിൻ

തിരുവനന്തപുരം: വിധിക്കു മുന്നിൽ വിജയിച്ചുകാട്ടി ഷഹാന ഷെറിൻ. ഐ എ എസ് പരീക്ഷയിൽ 913 -ാം റാങ്കോടെ മികച്ച വിജയമാണ് ഒന്നിന് പിറകെ ഒന്നായി അപകടങ്ങളെ നേരിട്ട് വീൽ ചെയറിൽ കഴിയുന്ന വയനാട് സ്വദേശിനി ഷഹാന കരസ്ഥമാക്കിയത്. ആറ് വർഷം മുൻപാണ് ടെറസിൽ വിരിച്ചിരുന്ന വസ്ത്രം എടുക്കാൻ പോകുന്നതിനിടെ ഷഹാനയ്ക്ക് അപകടം സംഭവിക്കുന്നത്. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ ഷഹാന വീൽ ചെയറിലായെങ്കിലും കിടക്കയിൽ കിടന്നായിരുന്നു പിന്നീടുള്ള പഠനമെല്ലാം. കഴിഞ്ഞ ദിവസം ഉണ്ടായ കാർ അപകടത്തിൽപ്പെട്ടു പെരിന്തൽമണ്ണ ആശുപത്രി ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ഐഎഎസ് പരീക്ഷാ ഫലം എന്ന സന്തോഷ വാർത്ത ഷഹാനയെ തേടി എത്തിയത്. പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിയിൽ നിന്നാണ് ഷഹാന ഷെറിൻ പരിശീലനം നേടിയത്.

LEAVE A REPLY